Skip to content
News:
ചിറക് സ്കോളർഷിപ്പുകൾ വിതരണം
Donate
Membership
GCC Alumni Association
  • Home
  • About
  • News & Events
  • Sponsors
  • Members
  • Contact
GCC Alumni Association
General

ചിറക് സ്കോളർഷിപ്പുകൾ വിതരണം

Chiraku Award GCCA
29 Jul 2026 at 11:00 am
General

ചിറ്റൂർ ഗവൺമെന്റ് കോളേജിലെ വിദ്യാർത്ഥികൾക്ക് “ചിറക്” സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. അലുമിനി അസോസിയേഷൻ ഗവൺമെന്റ് കോളേജ് ചിറ്റൂരിന്റെ നേതൃത്വത്തിൽ പഠനത്തിൽ മികവു പുലർത്തുന്ന തെരഞ്ഞെടുക്കപ്പെട്ട രണ്ട്, മൂന്ന് വർഷ ബിരുദ വിദ്യാർത്ഥികൾക്കുള്ള ചിറക് സ്കോളർഷിപ്പുകളാണ് കോളേജിലെ എം.ജി ഹാളിൽ വെച്ച് 29-07-2026 നു നടന്ന ചടങ്ങിൽ വിതരണം ചെയ്തത്. അസോസിയേഷൻ പ്രസിഡന്റ് പ്രൊഫസർ കെ ജയദേവൻ അധ്യക്ഷനായിരുന്നു. അലുമിനി അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ശ്രീ. സി. ഹരികുമാർ സ്വാഗതം ആശംസിച്ചു.

കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.പ്രദീപ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻ പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ഡോ. റെജി ആശംസകൾ നേർന്നു. അലുമിനി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീമതി. വസന്ത ആശിർവാദ് നന്ദി പറഞ്ഞു.

Share via:

  • Facebook
  • X (Twitter)
  • LinkedIn
  • Copy Link

Post navigation

Previous Previous
ആചാര്യസംഗമം

© 2026 GCC Alumni Association

Facebook X Instagram Linkedin
  • Home
  • About
  • News & Events
  • Sponsors
  • Members
  • Contact
Donate
Membership
Copy link
CopyCopied